ഇന്ത്യ-സിംബാബ്വെ അഞ്ചാം ടി20 ഇന്ന്
Sunday, July 14, 2024 6:38 AM IST
ഹരാരെ: ഇന്ത്യ-സിംബാബ്വെ ടി20 പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് ആണ് മത്സരം. ഹരാരെ സ്പോര്‍ട്സ് ക്ലബാണ് വേദി.
പരമ്പര മൂന്നേ ഒന്നിന് ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഗില്ലും സംഘവും പിന്നീട് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിക്കുകയായിരുന്നു.
പരമ്പര നഷ്ടപ്പെട്ടെങ്കിലും അവസാന മത്സരത്തില്‍ മികച്ച പോരാട്ടം നടത്തുകയെന്നതായിരിക്കും സിംബാബ്വെയുടെ ലക്ഷ്യം.