മാലിന്യം അടിഞ്ഞുകൂടിയതിന്റെ ഉത്തരവാദിത്തം റെയിൽവേയ്ക്ക്; മന്ത്രി വി. ശിവൻകുട്ടി
Saturday, July 13, 2024 7:10 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തി മന്ത്രി വി. ശിവൻകുട്ടി.
മാലിന്യം അടിഞ്ഞുകൂടിയതിന്റെ ഉത്തരവാദിത്തം ഇന്ത്യൻ റെയിൽവേയ്ക്കാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. റെയിൽവേയുടെ സ്ഥലമാണെന്നും നഗരസഭയെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ റെയിൽവേ ഒരു കാര്യവും ചെയ്തിരുന്നില്ലെന്നും ഇതാണ് പ്രധാനപ്രശ്നമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം തിരുവനന്തപുരം മാരായമുട്ടം സ്വദേശി ജോയിയ്ക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.