തന്നെ ആരും ഒഴിവാക്കിയിട്ടില്ല, ആനി രാജയ്ക്ക് ലഭിച്ചത് അര്‍ഹതപ്പെട്ട സ്ഥാനം: പ്രകാശ് ബാബു
Saturday, July 13, 2024 12:35 PM IST
ന്യൂഡൽഹി: സിപിഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് പാര്‍ട്ടി കേരള ഘടകം ആനി രാജയുടെ പേര് നിര്‍ദേശിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രകാശ് ബാബു. തന്നെ ആരും ഒഴിവാക്കിയിട്ടില്ല. ആനി രാജയ്ക്ക് ലഭിച്ചത് അര്‍ഹതപ്പെട്ട സ്ഥാനമാണെന്നും പ്രകാശ് ബാബു പ്രതികരിച്ചു.
ആനി രാജയെ പരിഗണിക്കുന്നതില്‍ ഒരു തെറ്റുമില്ല. പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗം ഐക്യകണ്ഠേനയാണ് ഈ തീരുമാനം എടുത്തത്.
തന്നെ അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ല. തന്നെ അവഗണിക്കുകയോ പ്രത്യേകിച്ച് പരിഗണിക്കുകയോ വേണ്ട. താന്‍ പാര്‍ട്ടി അംഗമായി തന്നെ തുടരുമെന്നും പ്രകാശ് ബാബു പറഞ്ഞു.