ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് അപകടം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു
Thursday, July 11, 2024 9:37 AM IST
മലപ്പുറം: അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം കിഴിശേരി സ്വദേശികളായ ആര്യ (15), അഭിനന്ദ (12) എന്നിവരാണ് മരിച്ചത്.
അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. കുനിയിൽ മുടിക്കപ്പാറയിലുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ വീണാണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.