തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് 30536 ഹെ​ക്ട​ർ ഏ​ല​കൃ​ഷി​യും 6369 ഹെ​ക്ട​ർ നെ​ൽ​കൃ​ഷി​യും ന​ശി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

2884 ഹെ​ക്ട​ർ വാ​ഴ, 3182 ഹെ​ക്ട​ർ കു​രു​മു​ള​ക്, 521 ഹെ​ക്ട​ർ തെ​ങ്ങ്, 1577 ഹെ​ക്ട​ർ അ​ട​യ്ക്ക, 261 ഹെ​ക്ട​ർ കാ​പ്പി, 303 ഹെ​ക്ട​ർ ജാ​തി, 61 ഹെ​ക്ട​ർ കൊ​ക്കോ, 336 ഹെ​ക്ട​ർ റ​ബ​ർ, 603 ഹെ​ക്ട​ർ പ​ച്ച​ക്ക​റി, 100 ഹെ​ക്ട​ർ പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യും ക​ന​ത്ത ചൂ​ടി​ൽ ന​ശി​ച്ചു.

പ്ര​കൃ​തി​ക്ഷോ​ഭം മൂ​ല​മു​ള്ള വി​ള​നാ​ശ​ത്തി​നു സം​സ്ഥാ​ന, കേ​ന്ദ്ര വി​ഹി​ത​മു​ൾ​പ്പെ​ടു​ന്ന ധ​ന​സ​ഹാ​യ​മാ​ണു ന​ൽ​കി​വ​രു​ന്ന​ത്. സം​സ്ഥാ​ന​ത്തു നി​ല​നി​ന്ന സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി പ്ര​ത്യേ​ക കേ​ന്ദ്ര​സ​ഹാ​യം ല​ഭി​ച്ചി​ല്ല. കേ​ന്ദ്ര​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​നു പു​റ​മേ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ ക​ർ​ഷ​ക​ർ​ക്കു നി​ശ്ചി​ത നി​ര​ക്കു പ്ര​കാ​രം ആ​നു​കൂ​ല്യം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.