പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം കഠിന തടവ്
Tuesday, July 9, 2024 12:20 AM IST
ബാലസോർ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 33 കാരനെ കോടതി 20 വർഷം തടവിന് ശിക്ഷിച്ചു.
പോക്സോ കോടതിയിലെ പ്രത്യേക ജഡ്ജി രഞ്ജൻ കുമാർ സുതാർ ആണ് ശിക്ഷ വിധിച്ചത്. പ്രതി 5,000 രൂപ പിഴയുമൊടുക്കണം. ഇതിന് വീഴ്ച വരുത്തിയാൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മറൈൻ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി ചോക്ലേറ്റ് നൽകി വശീകരിക്കുകയായിരുന്നുവെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രണബ് പാണ്ഡ പറഞ്ഞു.
ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്