കാഷ്മീരിൽ ഭീകരാക്രമണം; കേന്ദ്രത്തിനെതിരെ കോൺഗ്രസ്
Monday, July 8, 2024 11:58 PM IST
ന്യൂഡൽഹി: ജമ്മുകാഷ്മീരിൽ തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതൃത്വം.
ഈ മാസം സംസ്ഥാനത്ത് അഞ്ച് ഭീകരാക്രമണം ഉണ്ടായെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലും കൊണ്ട് മോദി സർക്കാർ ദുരന്തമായി മാറി.
പ്രശസ്തി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ദുരന്തമായി മാറുന്നുവെന്നും ഖാർഗെ പറഞ്ഞു. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണ്. ഭീകരതയ്ക്കെതിരെ രാജ്യത്തിനൊപ്പം ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.