തൃ​ശൂ​ര്‍: വാ​ഴ​ച്ചാ​ല്‍ മു​ക്കു​മ്പു​ഴ ആ​ദി​വാ​സി ഊ​രി​ല്‍ മാ​സം​തി​ക​യാ​തെ ജ​നി​ച്ച ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. മു​ക്ക​മ്പു​ഴ ആ​ദി​വാ​സി ഊ​രി​ലെ സു​ബീ​ഷി​ന്‍റെ ഭാ​ര്യ മി​നി​ക്കു​ട്ടി​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ വ​ന​ത്തി​നു​ള്ളി​ൽ പ്ര​സ​വി​ച്ച​ത്.

ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഭ​ർ​ത്താ​വി​നൊ​പ്പം വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ര​ണ്ടു ദി​വ​സം മു​മ്പ് ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് പോ​യ​ത്. കോ​ള​നി​യി​ൽ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ വ​ന​ത്തി​ൽ വെ​ച്ചാ​ണ് മി​നി​ക്കു​ട്ടി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് മൊ​ബൈ​ലി​ന് റേ​ഞ്ചു​ള്ള സ്ഥ​ല​ത്തെ​ത്തി​യാ​ണ് സു​ബീ​ഷ് വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും വ​ന​പാ​ല​ക​രും സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു.

ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.