പിഎസ്സി അംഗമാകാൻ പണം; കോഴവാങ്ങുന്ന രീതി സിപിഎമ്മിനില്ല: എം.വി.ഗോവിന്ദൻ
Monday, July 8, 2024 7:06 PM IST
ആലപ്പുഴ: കോഴവാങ്ങി നിയമനങ്ങൾ നടത്തുന്ന രീതി പാർട്ടിക്കില്ലെന്നും മെറിറ്റ് അടിസ്ഥാനമാക്കി മാത്രമേ പിഎസ്സി അംഗങ്ങളെ നിയമിക്കൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
പിഎസ്സി അംഗമാക്കാമെന്ന് പറഞ്ഞ് സിപിഎം ഏരിയാ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന പരാതിയിൽ ആവശ്യമായ പരിശോധനകൾ നടത്തി നിലപാട് സ്വീകരിക്കും. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയത്.
റിയാസിന്റെ പേരിൽ വന്ന ആരോപണങ്ങളിൽ ഒന്നും അന്വേഷിക്കേണ്ടതില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സിഐടിയു ഭാരവാഹിയായ യുവനേതാവ് പിഎസ്സി അംഗത്വം നൽകാനായി 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് പരാതി.