വ​യ​നാ​ട്: രൂ​പ​മാ​റ്റം വ​രു​ത്തി​യ ജീ​പ്പി​ല്‍ മോ​ട്ടോ​ര്‍‌ വാ​ഹ​ന നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ആ​കാ​ശ് തി​ല്ല​ങ്കേ​രി ന​ട​ത്തി​യ യാ​ത്ര​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് ആ​ര്‍​ടി​ഒ. ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത, രൂ​പ​മാ​റ്റം വ​രു​ത്തി​യ ജീ​പ്പി​ൽ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ​യു​ള്ള യാ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ആ​കാ​ശ് തി​ല്ല​ങ്കേ​രി ത​ന്നെ​യാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

വ​യ​നാ​ട് പ​ന​മ​രം ടൗ​ണി​ലാ​യി​രു​ന്നു ജീ​പ്പ് സ​വാ​രി. പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​യ​മ​ലം​ഘ​നം ന​ട​ന്നെ​ന്ന് ബോ​ധ്യ​പ്പെ​ട്ടെ​ന്നും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ആ​ര്‍​ടി​ഒ വ്യ​ക്ത​മാ​ക്കി. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഓ​യെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി നി​യ​മം​ലം​ഘി​ച്ച് ന​ട​ത്തി​യ ജീ​പ്പ് യാ​ത്ര​ക്കെ​തി​രെ പ​ന​മ​രം ആ​ർ​ടി​ഓ​യ്ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ണ്ണൂ​രി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ഫ​ർ​സീ​ൻ മ​ജീ​ദാ​ണ് പ​രാ​തി​ക്കാ​ര​ൻ.