ഹ​രാ​രെ: സിം​ബാ​ബ്‌​വെ​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം മ​ല​യാ​ളി​താ​രം സ​ഞ്ജു സാം​സ​ണും യ​ശ​സ്വി ജ​യ്സ്വാ​ളും ശി​വം ദു​ബെ​യും ചേ​ര്‍​ന്നു. ലോ​ക​ക​പ്പി​ന് പി​ന്നാ​ലെ വി​ന്‍​ഡീ​സി​ല്‍ നി​ന്ന് നേ​രെ സിം​ബാ​ബ്‌​വെ​യി​ലേ​ക്ക് പോ​കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ തീ​രു​മാ​നം.

എ​ന്നാ​ൽ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ര്‍​ന്ന് ബാ​ര്‍​ബ​ഡോ​സി​ല്‍ നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സ​കു​ള്‍ റ​ദ്ദാ​ക്കി​യ​തോ​ടെ ഇ​വ​രു​ടെ യാ​ത്ര മു​ട​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം ഇ​വ​ര്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ടീ​മി​ന്‍റെ വി​ജ​യാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ടീ​മി​ല്‍ ഇ​വ​ര്‍​ക്ക് പ​ക​രം സാ​യ് സു​ദ​ര്‍​ശ​ന്‍, ജി​തേ​ഷ് ശ​ര്‍​മ, ഹ​ര്‍​ഷി​ത് റാ​ണ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. മൂ​ന്നാം ടി20​യി​ല്‍ സ​ഞ്ജു ക​ളി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഞാ​യ​റാ​ഴ്ച ന​ട​ന്ന ര​ണ്ടാം ടി20 ​മ​ത്സ​രം കാ​ണാ​ന്‍ ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം സ​ഞ്ജു​വും എ​ത്തി​യി​രു​ന്നു.