ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെ സ്ഥലംമാറ്റി
Monday, July 8, 2024 4:37 PM IST
ചെന്നൈ: സിറ്റി പോലീസ് കമ്മീഷണര്‍ സന്ദീപ് റായ് റാത്തോഡിനെ സ്ഥലം മാറ്റി. ബിഎസ്പി സംസ്ഥാന പ്രസിഡന്റെ ആംസ്ട്രോംഗിന്റെ കൊലപാതകം വിവാദമായതിന് പിന്നാലെയാണ് നടപടി. തമിഴ്നാട് പോലീസ് ട്രെയിനിംഗ് കോളജ് ഡിജിപിയായി റാത്തോഡിനെ നിയമിച്ചു.
ചെന്നൈ സിറ്റി പോലീസ് കമ്മീഷണറായി ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി എ.അരുണിനെ നിയമിച്ചു. ഡേവിഡ്സണ് ദേവാശീര്വാദമാണ് പുതിയ ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി.
പ്രന്‍സിപ്പല്‍ സെക്രട്ടറി പി.അമുദയാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്.