സിപിഐ സംസ്ഥാന നേതൃ യോഗം ഇന്ന് ആരംഭിക്കും
Monday, July 8, 2024 7:50 AM IST
തിരുവനന്തപുരം: സിപിഐ സംസ്ഥാന നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെ യോഗത്തിൽ പ്രധാന ചർച്ചയാകും.
മൂന്ന് ദിവസമാണ് സിപിഐ നേതൃ യോഗങ്ങൾ ചേരുന്നത്. ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന കൗൺസിലും ആണ് ചേരുന്നത്.
നേരത്തെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സർക്കാരിനും മുഖ്യമന്ത്രിക്കും എതിരേ രൂക്ഷ വിമർശനങ്ങളാണ് സിപിഐ ജില്ലാ നേതൃത്വങ്ങൾ ഉയർത്തിയത്. ഇത് സംസാഥാന നേതൃയോഗങ്ങളിലും ആവർത്തിച്ചേക്കും.