മോ​ണ്ടെ​വീ​ഡി​യോ: ഉ​റു​ഗ്വേ​യി​ലെ ന​ഴ്‌​സിം​ഗ് ഹോ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​യോ​ധി​ക​രാ​യ 10​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നി​ന്നും കെ​യ​ർ​ടേ​ക്ക​ർ മാ​ത്ര​മാ​ണ് ര​ക്ഷ​പെ​ട്ട​ത്.

മ​രി​ച്ച​വ​രി​ൽ എ​ട്ടു​പേ​ർ സ്ത്രീ​ക​ളും ര​ണ്ടു​പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ട്രീ​ന്‍റ് വൈ ​ട്രെ​സ് ന​ഗ​ര​ത്തി​ലെ ആ​റ് മു​റി​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

20 വ​യ​സു​ള്ള കെ​യ​ർ​ടേ​ക്ക​ർ സാ​ഹ​സി​ക​മാ​യാ​ണ് കെ​ട്ടി​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്. താ​മ​സ​ക്കാ​രി​ൽ ഏ​ഴ് പേ​ർ പു​ക ശ്വ​സി​ച്ച് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു, മ​റ്റ് മൂ​ന്ന് പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.