കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
Monday, July 8, 2024 12:39 AM IST
റായ്പുർ: ചത്തീസ്ഗഡിൽ കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. റായ്പുരിലാണ് സംഭവം.
വിശാൽ ഗാർഗ് (30) എന്നയാളാണ് കാമുകി വാണി ഗോയൽ (26) എന്ന യുവതിയെ ഹോട്ടൽ മുറിയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വിശാലിനെ ഉർകുര റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ട്രാക്കിൽ വെടിവച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
വാണി ഗോയലിന്റെ ബന്ധുക്കൾ ഇവരെ കാണാതായെന്ന് കാണിച്ച് സരസ്വതി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ യുവതിയെ ക്രൂരമായി മർദിച്ചതിന് ശേഷമാണ് വിശാൽ കൊല നടത്തിയതെന്ന് കണ്ടെത്തി. സർഗുജ ജില്ലയിലെ അംബികാപൂർ നഗരവാസിയായിരുന്നു വിശാൽ ഗാർഗ്.