ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Sunday, July 7, 2024 8:12 PM IST
കണ്ണൂര്‍: ചെറുപുഴ പ്രാപ്പോയില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലേരിക്കണ്ടി സനോജ് (44), ഭാര്യ സനിത (36) എന്നിവരാണു മരിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയിരുന്ന ഇവരുടെ മക്കളിലൊരാള്‍ തിരിച്ചുവന്നപ്പോഴാണ് മാതാപിതാക്കളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെറുപുഴ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.