ടി20: രണ്ടാം മത്സരത്തില്‍ സിംബാബ്വെയെ 100 റണ്‍സിന് തകര്‍ത്ത് ഇന്ത്യ
Sunday, July 7, 2024 8:04 PM IST
ഹരാരെ: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യ. 100 റണ്‍സിനാണ് ഗില്ലും സംഘവും വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെ 134 റണ്‍സിൽ പുറത്തായി.
മൂന്ന് വിക്കറ്റ് വീതം നേടിയ മുകേഷ്കുമാറും ആവേശ് ഖാനുമാണ് സിംബാബ്വെയെ തകര്‍ത്തത്. രവി ബിഷ്ണോയി രണ്ടു വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒന്നും വിക്കറ്റും വീഴ്ത്തി. ഒരു സിംബാബ്വെ താരം റണ്ണൗട്ടായി.
സിംബാബെ്വെ നിരയില്‍ 43 റണ്‍സ് നേടിയ വെസ്ലി മധേവെരെയ്ക്കും 33 റണ്‍സെടുത്ത ലൂക്ക് ജോംഗ് വെയ്ക്കും മാത്രമാണ് തിളങ്ങാനായത്. 26 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റും പിടിച്ചുനിന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശര്‍മയുടെ സെഞ്ചുറിയുടെയും റുതുരാജ് ഗെയ്ക് വാദിന്റെയും റിങ്കു സിംഗിന്റയും വെടിക്കെറ്റ് ബാറ്റിംഗിന്റെ മികവിലാണ് കൂറ്റന്‍ സ്കോര്‍ നേടിയത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറ്റം കുറിച്ച അഭിഷേക് ശര്‍മയുടെ ആദ്യ സെഞ്ചുറിയായിരുന്നു ഇന്നത്തേത്.
മത്സരം ഇന്ത്യ വിജയിച്ചതോടെ പരമ്പരയില്‍ ഒന്നേ ഒന്ന് എന്ന നിലയിലായി. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ സിംബാബ്വെയാണ് വിജയിച്ചത്.