തിരുവമ്പാടി കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
Sunday, July 7, 2024 7:37 PM IST
കോഴിക്കോട് : വൈദ്യുതി ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കെഎസ്ഇബി ഓഫീസ് ആക്രമിച്ച പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ പ്രതിഷേധവുമായി യുവജന സംഘടനകൾ.
തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ കെഎസ്ഇബി അധികൃതർ കട്ട് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് തിരുവമ്പാടി കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റാന്തൽ മാർച്ചിൽ സംഘർഷമുണ്ടായി.
കെഎസ്ഇബി ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞതോടെ പ്രവർത്തകർ പോലീസിനു നേരെ തിരിയുകയായിരുന്നു.