ഗു​രു​ഗ്രാം: ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലോ​ക്ദ​ളും ബി​എ​സ്പി​യും സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന.

ഐ​എ​ൻ​എ​ൽ​ഡി സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഭ​യ് സിം​ഗ് ചൗ​ട്ടാ​ല ശ​നി​യാ​ഴ്ച മാ​യാ​വ​തി​യു​മാ​യി ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു പാ​ർ​ട്ടി​ക​ളും സ​ഖ്യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രി​ച്ച​ത്.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു പാ​ർ​ട്ടി​ക​ളും സ​ഖ്യ​മി​ല്ലാ​തെ​യാ​ണ് മ​ത്സ​രി​ച്ച​ത്. സ​ഖ്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ജൂ​ലൈ 11ന് ​ച​ണ്ഡീ​ഗ​ഡി​ൽ ന​ട​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.