തൃശൂരില്‍ മതില് തകര്‍ന്ന് ദേഹത്തേക്ക് വീണ് ഏഴു വയസുകാരി മരിച്ചു
Sunday, July 7, 2024 3:06 PM IST
തൃശൂര്‍: കളിച്ചുകൊണ്ടിരിക്കെ മതില് തകര്‍ന്ന് ദേഹത്തേക്ക് വീണ് ഏഴുവയസുകാരി മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് കാര്‍ത്തികേയന്റെയും ലക്ഷ്മിയുടെയും മകള്‍ മകള്‍ ദേവീഭദ്രയാണ് മരിച്ചത്.
കരുവന്തല മാമ്പ്ര തൊട്ടിപറമ്പില്‍ റോഡിന് സമീപത്തെ മതിലാണ് ഇടിഞ്ഞുവീണത്. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. പഴക്കം ചെന്ന മതിലിന്റെ താഴെയിരുന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. മതില് അടര്‍ന്ന് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.
തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.