കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി​യി​ലെ റസാഖിന്‍റെ വീ​ട്ടി​ല്‍ കെഎ​സ്ഇ​ബി ഓ​ഫീ​സ് അ​തി​ക്ര​മ​ത്തി​ന്‍റെ പേ​രി​ല്‍ വി​ച്ഛേ​ദി​ച്ച വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ നി​ര്‍​ദേ​ശം. ഇ​വി​ടെ​യെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വീ​ട്ടു​കാ​ര്‍ ആ​ക്ര​മി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു​ന​ല്‍​കി​യാ​ല്‍ ഇ​ന്ന് ത​ന്നെ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

വൈ​ദ്യു​തി ബി​ല്‍ അ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ തി​രു​വ​മ്പാ​ടി കെ​എ​സ്ഇ​ബി ഓ​ഫി​സ് ആ​ക്ര​മി​ച്ച​വ​രു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധണമാണ് കെഎസ്ഇബി എംഡിയുടെ നിർദേശപ്രകാരം വി​ച്ഛേ​ദി​ച്ച​ത്. സംഭവത്തിൽ കെ​എ​സ്ഇ​ബി​യെ ന്യാ​യീ​ക​രി​ച്ച് രാ​വി​ലെ മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി​ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

യു​പി മോ​ഡ​ല്‍ പ്ര​തി​കാ​ര​മൊ​ന്നു​മ​ല്ല ഇ​ത്. മ​ക്ക​ള്‍ ചെ​യ്ത​തി​നു​ള്ള പ്ര​തി​കാ​ര​മാ​യ​ല്ല വീ​ട്ടു​കാ​രു​ടെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ത്.

ഉ​ട​മ​യും ജീ​വ​ന​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി. പൊ​ലീ​സ് ന​ട​പ​ടി പോ​ലെ അ​ല്ല എം​ഡി​യു​ടെ ന​ട​പ​ടി​യെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ വ്യാ​പ​ക​വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ നി​ല​പാ​ട് മാ​റ്റം.