ലാ​സ് വെ​ഗാ​സ്: കോ​പ്പ അ​മേ​രി​ക്ക​യി​ൽ ക​രു​ത്ത​രാ​യ ബ്ര​സീ​ലി​നെ തോ​ൽ​പ്പി​ച്ച് യു​റ​ഗ്വാ​യ് സെ​മി​യി​ൽ.​ ബ്ര​സീ​ലി​നെ​തി​രേ 4-2 എ​ന്ന സ്കോ​റി​ലാ​യി​രു​ന്നു യു​റ​ഗ്വാ​യു​ടെ ജ​യം.

നി​ശ്ചി​ത സ​മ​യ​ത്ത് ക​ളി ഗോ​ൾ​ര​ഹി​ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ​ത്. ഇ​നി യു​റ​ഗ്വാ​യ് സെ​മി​ഫൈ​ന​ലി​ൽ കൊ​ളം​ബി​യ​യെ നേ​രി​ടും.

യു​റ​ഗ്വാ​യ്ക്കാ​യി ഫെ​ഡ​റി​ക്കോ വാ​ല്‍​വെ​ര്‍​ദെ, റോ​ഡ്രി​ഗോ ബെ​ന്റാ​ന്‍​ക​ര്‍, ജോ​ര്‍​ജി​യ​ന്‍ ഡി.അ​രാ​സ്‌​കെ​റ്റ, മാ​നു​വ​ല്‍ ഉ​ഗാ​ര്‍​ത്തെ എ​ന്നി​വ​ര്‍ ല​ക്ഷ്യം​ക​ണ്ട​പ്പോ​ള്‍ ജോ​സ് മ​രി​യ ഗി​മെ​നെ​സി​ന്‍റെ കി​ക്ക് ബ്ര​സീ​ല്‍ ഗോ​ളി ആ​ലി​സ​ന്‍ ത​ടു​ത്തി​ട്ടെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല.

ബ്ര​സീ​ലി​നാ​യി ആ​ദ്യ കി​ക്കെ​ടു​ത്ത എ​ഡെ​ര്‍ മി​ലി​റ്റാ​വോ​യ്ക്കു​ത​ന്നെ പി​ഴ​ച്ചു. താ​ര​ത്തി​ന്‍റെ ഷോ​ട്ട് യു​റ​ഗ്വാ​യ് ഗോ​ളി സെ​ര്‍​ജി​യോ റോ​ച്ചെ​റ്റ് ത​ട്ടി​യ​ക​റ്റി. പി​ന്നാ​ലെ കി​ക്കെ​ടു​ത്ത ആ​ന്‍​ഡ്രേ​സ് പെ​രെ​യ്‌​ര പ​ന്ത് വ​ല​യി​ലാ​ക്കി​യെ​ങ്കി​ലും മൂ​ന്നാം കി​ക്കെ​ടു​ത്ത ഡ​ഗ്ല​സ് ലൂ​യി​സി​ന്‍റെ ഷോ​ട്ട് പോ​സ്റ്റി​ലി​ടി​ച്ച് മ​ട​ങ്ങി​യ​തോ​ടെ ബ്ര​സീ​ലി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ മ​ങ്ങി​തു​ട​ങ്ങി.

അ​ടു​ത്ത കി​ക്ക് ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി വ​ല​യി​ലാ​ക്കി​യെ​ങ്കി​ലും യു​റ​ഗ്വാ​യു​ടെ അ​ഞ്ചാം കി​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ഉ​ഗാ​ര്‍​ത്തെ ടീ​മി​നെ സെ​മി​യി​ലേ​ക്ക് ന​യി​ച്ച​പ്പോ​ൾ ബ്ര​സീ​ൽ പു​റ​ത്താ​യി.