ന്യൂ​ഡ​ൽ​ഹി : ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നും ഹി​സ്‌​ബു​ൾ മു​ജാ​ഹി​ദ്ദീ​ൻ സീ​നി​യ​ര്‍ ക​മാ​ൻ​ഡ​റ​ട​ക്കം എ​ട്ട് ഭീ​ക​ര​രെ വ​ധി​ച്ച​താ​യി സൈ​ന്യം അ​റി​യി​ച്ചു.

ഹി​സ്ബു​ൾ മു​ജാ​ഹീ​ദ്ദീ​ൻ സീ​നി​യ​ർ ക​മാ​ൻ​ഡ​ർ ഫ​റു​ഖ് അ​ഹ​മ്മ​ദാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മേ​ഖ​ല​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ സൈ​നി​ക​ര്‍​ക്ക് നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ഏ​റ്റു​മു​ട്ട​ലി​നി​ടെ ര​ണ്ട് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു വ​രി​ച്ചു. ​ലാ​ൻ​സ് നാ​യി​ക് പ്ര​ദീ​പ് നൈ​നും ഹ​വി​ൽ​ദാ​ർ രാ​ജ‌്കു​മാ​റു​മാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. സ്ഥ​ല​ത്ത് കൂ​ടു​ത​ൽ സൈ​നി​ക​ർ എ​ത്തി​യും ഓ​പ്പ​റേ​ഷ​ൻ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു.

ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് ഭീ​ക​ര​രെ വ​ധി​ച്ചെ​ന്നാ​ണ് സൈ​ന്യം ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കൂ​ടു​ത​ൽ ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് ഇ​പ്പോ​ൾ സൈ​ന്യം വ്യ​ക്ത​മാ​ക്കി​യ​ത്.