ന്യൂ​ഡ​ൽ​ഹി: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത കീ​യ​ർ സ്റ്റാ​ർ​മ​റെ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി അ​ഭി​ന​ന്ദി​ച്ചു.

സ​മ​ത്വ​ത്തോ​ടെ​യു​ള്ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച, ശ​ക്ത​മാ​യ സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കും മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി ശാ​ക്തീ​ക​ര​ണം എ​ന്നി​വ​യ്ക്ക് ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നും രാ​ഹു​ൽ സ്റ്റാ​ർ​മ​റി​ന് അ​യ​ച്ച ക​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും സ്റ്റാ​ർ​മ​റെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് പു​തി​യ സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​ണെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും വ​ള​ർ​ച്ച​യ്ക്ക് കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്ത​വും ക്രി​യാ​ത്മ​ക​മാ​യ സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മോ​ദി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലേ​ബ​ർ പാ​ർ​ട്ടി വ​ൻ വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ കീ​യ​ർ സ്റ്റാ​ർ​മ​റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. 14 വ​ർ​ഷം നീ​ണ്ടു​നി​ന്ന ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ചു കൊ​ണ്ടാ​ണ് ലേ​ബ​ർ​പാ​ർ​ട്ടി യു​കെ​യി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.