ഹ​രാ​രെ: ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ലോ​ക​ചാ​മ്പ്യ​ന്‍​മാ​രാ​യ ഇ​ന്ത്യ​യെ തോൽപ്പിച്ച് സിം​ബാ​ബ്‌വെ. 13 ​റ​ണ്‍​സി​നാ​ണ് വി​ജ​യി​ച്ച​ത്. സിം​ബാ​ബ്‌​വെ ഉ​യ​ര്‍​ത്തി​യ 116 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഇ​ന്ത്യ 102 റ​ണ്‍​സി​ല്‍ ഓ​ള്‍​ഔ​ട്ടാ​യി.

ഇ​ന്ത്യ​ന്‍ നി​ര​യി​ല്‍ നാ​യ​ക​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​നും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​നും മാ​ത്ര​മാ​ണ് പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​യ​ത്. 31 റ​ണ്‍​സെ​ടു​ത്ത ഗി​ല്ലാ​ണ് ടോ​പ്‌​സ്‌​കോ​റ​ര്‍. സു​ന്ദ​ര്‍ 27 റ​ണ്‍​സാ​ണെ​ടു​ത്ത​ത്. ഇ​രു​വ​ര്‍​ക്കും പു​റ​മെ 16 റ​ണ്‍​സെ​ടു​ത്ത ആ​വേ​ശ് ഖാ​ന് മാ​ത്ര​മെ ര​ണ്ട​ട​ക്കം ക​ട​ക്കാ​നാ​യു​ള്ളു. നാ​ല് ബാറ്റർമാർ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി.

സിം​ബാ​ബ്‌​വെ​യ്ക്ക് വേ​ണ്ടി മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​തം നേ​ടി​യ നാ​യ​ക​ന്‍ സി​ക്ക​ന്ദ​ര്‍ റാ​സ​യും ടെ​ന്‍​ഡ​യ് ച​ട്ടാ​ര​യു​മാ​ണ് ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ര്‍​ത്ത​ത്. ബ്ര​യാ​ന്‍ ബെ​ന്ന​റ്റും വെ​ല്ലിം​ഗ്ട​ണ്‍ മ​സ​കാ​ട്‌​സ​യും ബ്ലെ​സിം​ഗ് മു​സെ​റ​ബാ​നി​യും ലൂ​ക്ക് ജോം​ഗ്വെ എ​ന്നി​വ​ര്‍ ഓ​രേ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ അ​ഞ്ച് മത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ല്‍ സിം​ബാ​ബ്‌​വെ മു​ന്നി​ലെ​ത്തി.