ആ​ല​പ്പു​ഴ: ടി​വി റി​മോ​ട്ടി​നെ ചൊ​ല്ലി അ​മ്മ​യു​മാ​യി വ​ഴ​ക്കി​ട്ട​തി​നെ തു​ട​ര്‍​ന്ന് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി തൂ​ങ്ങി​മ​രി​ച്ചു. പു​ല്ല്കു​ള​ങ്ങ​ര ക​രി​പ്പാ​ലി​ല്‍ ത​ങ്ക​ച്ച​ന്‍റെയും സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍ ആ​ദി​ത്യ​നാ​ണ് മ​രി​ച്ച​ത്.

അ​മ്മ സി​ന്ധു ടി​വി​യു​ടെ റി​മോ​ട്ട് മാ​റ്റി​വ​ച്ചി​രു​ന്നു. റി​മോ​ട്ട് ത​ര​ണ​മെ​ന്ന് ആ​ദി​ത്യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സി​ന്ധു ന​ല്‍​കി​യി​ല്ല. പി​ന്നാ​ലെ ആ​ദി​ത്യ​ന്‍ മു​റി​യി​ല്‍ ക​യ​റി ജ​ന​ല്‍ ക​മ്പി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ചു​വെ​ന്നാ​ണ് പൊ​ലീ​സ് അ​റി​യി​ച്ച​ത്.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്കും ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.