കോട്ടയം: രാജ്യറാണി് എക്‌സ്പ്രസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് കോട്ടയത്ത് അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫൈസലാണ് അറസ്റ്റിലായത്.

മലപ്പുറം സ്വദേശിയായ യുവതിക്ക് നേരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ റെയില്‍വെ പോലീസ് പിടികൂടി.

കോട്ടയം റെയില്‍വെ പോലീസ് എസ്എച്ച്ഒ റെജി.പി.ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മുഹമ്മ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.