ഫ​രീ​ദാ​ബാ​ദ്: ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കേ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു കു​ട്ടി​ക​ൾ മ​രി​ച്ചു. ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ലെ സി​ക്രി ഗ്രാ​മ​ത്തി​ലാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ദി​ൽ (ആ​റ്), മു​സ്കാ​ൻ (എ​ട്ട്), ആ​കാ​ശ് (10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ധ​ർ​മേ​ന്ദ്ര കു​മാ​ർ എ​ന്ന​യാ​ളു​ടെ മ​ക്ക​ളാ​ണി​വ​ർ. പ​ഴ​യ ഒ​രു കെ​ട്ടി​ട​ത്തി​ലാ​ണ് കു​ട്ടി​ക​ളു​ടെ കു​ടും​ബം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. കു​ടും​ബ​ത്തി​ലെ ബാ​ക്കി​യു​ള്ള​വ​രെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യാ​ണ് കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് വീ​ഴാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ആ​ളു​ക​ൾ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​വ​ർ മ​രി​ച്ച​താ​യി ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചു.

വീ​ടി​ന്‍റെ ഉ​ട​മ​യെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​ട്ടും ഇ​യാ​ൾ വീ​ട് വാ​ട​ക​യ്ക്ക് ന​ൽ​കി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.