ബിഹാറില്‍ ഇടിമിന്നലേറ്റ് ഒന്‍പത് പേര് മരിച്ചു
Saturday, July 6, 2024 2:18 PM IST
പാറ്റ്ന: ബിഹാറില്‍ വിവിധ ജില്ലകളിലായി ഒന്‍പത് പേര് ഇടിമിന്നലേറ്റ് മരിച്ചു. ജെഹാനാബാദ്, മധേപുര, ഈസ്റ്റ് ചമ്പാരന്‍, റോഹ്താസ്, സരണ്‍, സുപോള്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ധനസഹായം പ്രഖ്യാപിച്ചത്.
ജനങ്ങള്‍ കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ വകുപ്പും നല്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജെഹാനാബാദ് ജില്ലയില്‍ നിന്നുള്ള മൂന്ന് പേരും മധേപുര ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മറ്റ് ജില്ലകളില്‍ നിന്ന് ഒരാള്‍ വീതവുമാണ് മരിച്ചത്.