തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി 30 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം 20 കോ​ടി രൂ​പ ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​ദ്യ ഗ​ഡു ശ​മ്പ​ളം വൈ​കാ​തെ കി​ട്ടും.

ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും പെ​ന്‍​ഷ​നു​മ​ട​ക്കം മു​ട​ക്കം കൂ​ടാ​തെ​യു​ള്ള വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ കൂ​ടി​യാ​ണ് സ‍​ര്‍​ക്കാ​ര്‍ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ പ്ര​തി​മാ​സം 50 കോ​ടി രൂ​പ​യെ​ങ്കി​ലും കോ​ര്‍​പ്പ​റേ​ഷ​ന് സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മാ​യി ന​ല്‍​കു​ന്നു​ണ്ട്. ഈ ​സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ 5747 കോ​ടി രൂ​പ കോ​ർ​പ​റേ​ഷ​ന്‌ സ​ഹാ​യ​മാ​യി കൈ​മാ​റി​യെ​ന്ന് ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​മാ​സ ശ​മ്പ​ളം ഒ​റ്റ​ത്ത​വ​ണ​യാ​യി കൊ​ടു​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം കെ​എ​സ്ആ​ർ​ടി​സി ഒ​രു​ക്കു​മെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ പി​ന്തു​ണ സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.