ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് നേരേ ലൈംഗിക അതിക്രമം; ഡോക്ടര്‍ക്കെതിരേ കേസെടുത്തു
Saturday, July 6, 2024 1:27 PM IST
കാസര്‍ഗോഡ്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരേ കേസെടുത്തു. തൃക്കരിപ്പൂരിലെ ഡോക്ടര്‍ കുഞ്ഞബ്ദുള്ളയ്ക്കെതിരെയാണ് കേസ്.
പോക്സോ വകുപ്പ് പ്രകാരമാണ് ചന്തേര പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം.
ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.