കോ​ട്ട​യം: നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​നി​യേ പി​ന്നി​ലേ​ക്ക് നീ​ങ്ങി അ​പ​ക​ടം. കോ​ട്ട​യം കെഎസ്ആർടിസി ബ​സ് സ്റ്റാ​ന്‍​ഡി​ന് മു​ന്നി​ലു​ള്ള റോ​ഡും മ​റി​ക​ട​ന്ന് പി​ന്നോ​ട്ടു നീ​ങ്ങി​യ ബ​സ് എ​തി​ര്‍​വ​ശ​ത്തു​ള്ള പ്ര​സ് ക്ല​ബ്-​പി​ഡ​ബ്ല്യു​ഡി കെ​ട്ടി​ട​ത്തി​ന്‍റെ ഗേ​റ്റും മ​തി​ലും ത​ക​ര്‍​ത്തു.

ഈ ​സ​മ​യം റോ​ഡി​ല്‍ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലോ യാ​ത്ര​ക്കാ​രോ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ഇ​ന്ന് രാ​വി​ലെ ബ​സ് നി​ർ​ത്തി​യി​ട്ട ശേ​ഷം ഡ്രൈ​വ​ർ കാ​പ്പി കു​ടി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് അ​പ​ക​ടം.

ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട ബ​സ് ത​നി​യെ പി​ന്നി​ലേ​ക്ക് നീ​ങ്ങി റോ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള മ​തി​ലും ഗേ​റ്റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പറയുന്നത്.