ടെ​ക്‌​സ​സ്: കോ​പ്പ അ​മേ​രി​ക്ക ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ വെ​ന​സ്വേ​ല​യെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ കീ​ഴ​ട​ക്കി (4-3) കാ​ന​ഡ സെ​മി​യി​ല്‍. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മും ഓ​രോ ഗോ​ള്‍​വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്കും സ​ഡ​ൻ​ഡെ​ത്തി​ലേ​ക്കും നീ​ണ്ട​ത്.

കോ​പ്പ​യി​ല്‍ ആ​ദ്യ​മാ​യി മ​ത്സ​രി​ക്കു​ന്ന കാ​ന​ഡ ക​ന്നി വ​ര​വി​ല്‍ ത​ന്നെ സെ​മി ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 5.30ന് ​ന​ട​ക്കു​ന്ന ഒ​ന്നാം സെ​മി​യി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യാ​ണ് കാ​ന​ഡ​യു​ടെ എ​തി​രാ​ളി​ക​ള്‍.

ക​ളി​യു​ടെ 13-ാം മി​നി​റ്റി​ല്‍ ത​ന്നെ ജേ​ക്ക​ബ് ഷ​ഫെ​ല്‍​ബ​ര്‍​ഗി​ലൂ​ടെ കാ​ന​ഡ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. 64-ാം മി​നി​റ്റി​ല്‍ സോ​ള​മ​ന്‍ റോ​ണ്‍​ഡോ​ണി​ലൂ​ടെ വെ​ന​സ്വേ​ല സ​മ​നി​ല പി​ടി​ച്ചു. പി​ന്നീ​ട് വി​ജ​യ ഗോ​ളി​നാ​യി ഇ​രു​കൂ​ട്ട​രും കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും ല​ക്ഷ്യം​ക​ണ്ടി​ല്ല. ഇ​തോ​ടെ ക​ളി പെ​നാ​ൽ‌​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ടു.

പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വെ​ന​സ്വേ​ല​യ്ക്കു വേ​ണ്ടി സോ​ള​മ​ൻ റോ​ൺ​ഡ​ൻ, തോ​മ​സ് റിം​ഗ​ൺ, ജോ​ണ്ട​ർ കാ​ർ​ഡി​സ് എ​ന്നി​വ​ർ വ​ല​കു​ലു​ക്കി​യ​പ്പോ​ൾ യാം​ഗ​ൽ ഹെ​രേ​ര, ജെ​ഫേ​ഴ്സ​ൺ സാ​വ​റി​നോ എ​ന്നി​വ​ർ കി​ക്ക് പാ​ഴാ​ക്കി.

അ​തേ​സ​മ​യം, കാ​ന​ഡ​യ്ക്കു​വേ​ണ്ടി ജോ​നാ​ഥ​ൻ ഡേ​വി​ഡ്, മോ​യി​സ് ബോം​ബി​റ്റോ, അ​ൽ​ഫോ​ൻ​സോ ഡേ​വി​സ് എ​ന്നി​വ​ർ ല​ക്ഷ്യം​ക​ണ്ട​പ്പോ​ൾ ലി​യാം മി​ല്ല​ർ, സ്റ്റീ​ഫ​ൻ എ​സ്താ​കി​റ്റോ എ​ന്നി​വ​ർ​ക്കു പി​ഴ​ച്ചു.

ഷൂ​ട്ടൗ​ട്ടി​ൽ ഇ​രു ടീ​മു​ക​ളും 3-3 എ​ന്ന​നി​ല​യി​ൽ സ​മ​നി​ല​പാ​ലി​ച്ച​തോ​ടെ മ​ത്സ​രം സ​ഡ​ൻ ഡെ​ത്തി​ലേ​ക്ക് നീ​ങ്ങി. ആ​ദ്യം കി​ക്കെ​ടു​ത്ത വെ​ന​സ്വേ​ല​യു​ടെ വി​ൽ​ക്ക​ർ ഏ​ഞ്ച​ലി​ന് പി​ഴ​ച്ചു. അ​ടു​ത്ത കി​ക്കെ​ടു​ത്ത ഇ​സ്മ​യി​ൽ കോ​നെ ല​ക്ഷ്യം​ക​ണ്ട​തോ​ടെ കാ​ന​ഡ സെ​മി​യി​ലേ​ക്ക് കു​തി​ച്ചു.