ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ ത​ന്‍റെ പ​രി​പാ​ടി​ക്കെ​ത്തി​യ നൂ​റി​ലേ​റെ പേ​ര്‍ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​തി​ല്‍ ദുഃ​ഖ​മു​ണ്ടെ​ന്ന് വി​വാ​ദ ആ​ള്‍​ദൈ​വം ഭോ​ലെ ബാ​ബ. ഒ​ളി​വി​ലു​ള്ള ഇ​യാ​ള്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക്ക് ന​ല്‍​കി​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഭ​ര​ണ​കൂ​ട​ത്തി​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ക്ക​ണം. പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​വ​രെ വെ​റു​തേ വി​ടി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷ. ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ വേ​ദ​ന​യി​ല്‍ പ​ങ്കു​ചേ​രു​ന്നു. ത​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വ​ഴി ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്നും ഭോ​ലെ ബാ​ബ പ​റ​ഞ്ഞു.

അ​തേ​സ​മ​യം 121 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഹ​ത്രാ​സ് സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി. ഡ​ൽ​ഹി​യി​ൽ കീ​ഴ​ട​ങ്ങി​യ ദേ​വ് പ്ര​കാ​ശ് മ​ധു​കാ​റി​നെ യു​പി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജൂ​ലൈ ര​ണ്ടി​ന് ന​ട​ന്ന സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് ഒ​രു​ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.