അ​മൃ​ത്‌​സ​ർ: പ​ഞ്ചാ​ബി​ലെ ശി​വ​സേ​നാ നേ​താ​വ് സ​ന്ദീ​പ് ഥാ​പ്പ​റെ ന​ടു​റോ​ഡി​ൽ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്രി​മ​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സ​ന്ദീ​പി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്നാ​മ​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ലു​ധി​യാ​ന​യി​ലെ തി​ര​ക്കേ​റി​യ തെ​രു​വി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സ്കൂ​ട്ട​റി​ലെ​ത്തി​യ സ​ന്ദീ​പി​നു നേ​രെ അ​ക്ര​മി​ക​ൾ വാ​ൾ വീ​ശു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്ദീ​പ് ഥാ​പ്പ​ർ ദ​യാ​ന​ന്ദ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.