ഇന്ത്യന്‍ ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാർ
Friday, July 5, 2024 8:19 PM IST
മുംബൈ: ടി20 ലോകകപ്പ് കിരീടം നേടിയ ടീം ഇന്ത്യയ്ക്ക് സമ്മാനത്തുത പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. 11 കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയാണ് സമ്മാനതുക പ്രഖ്യാപിച്ചത്.
നായകന് രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് നിയമസഭയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഊഷ്മള സ്വീകരണം നല്കി. പരമ്പരാഗത വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിയമസഭാ ഹാളിലേക്ക് താരങ്ങളെ ആനയിച്ചായിരുന്നു സ്വീകരണം.
മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രിയുടെ വസതിയിലും മുംബൈ താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയിരുന്നു. നിയമസഭയില്‍ സംസാരിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. മറാത്തിയിലാണ് രോഹിത് സംസാരിച്ചത്.