ബോണക്കാട് കരടിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്
Thursday, July 4, 2024 10:05 AM IST
തിരുവനന്തപുരം: ബോണക്കാട് കരടിയുടെ കടിയേറ്റ് ഒരാള്‍ക്ക് പരിക്ക്. ബിഎ ഡിവിഷന് കാറ്റാടിമുക്ക് ലൈനില്‍ ലാലായ്ക്ക് ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ നാലോടെയാണ് സംഭവം.
വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോള്‍ രണ്ട് കരടികള്‍ ഇയാളെ അടിച്ചിട്ട ശേഷം ആക്രമിക്കുകയായിരുന്നു. കാലിലും കൈമുട്ടിനുമാണ് പരിക്കേറ്റത്. എന്നാല്‍ ഏറെ നേരത്തിന് ശേഷമാണ് ഇയാളെ ആശുപത്രിയില്‍ എത്തിക്കാനായതെന്നാണ് വിവരം.