പ​ര​ശു​റാം എ​ക്സ്പ്ര​സ് ഇ​ന്നുമു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ; താ​ത്കാ​ലി​ക സം​വി​ധാ​ന​മെ​ന്ന് അ​ധി​കൃ​ത​ർ
പ​ര​ശു​റാം എ​ക്സ്പ്ര​സ് ഇ​ന്നുമു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ; താ​ത്കാ​ലി​ക സം​വി​ധാ​ന​മെ​ന്ന് അ​ധി​കൃ​ത​ർ
Wednesday, July 3, 2024 4:04 PM IST
കൊ​ല്ലം: മം​ഗ​ളു​രു സെ​ൻ​ട്ര​ൽ -നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​ൻ പ​ര​ശു​റാം എ​ക്സ്പ്ര​സ് ഇ​ന്നു മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ നീ​ട്ടി. മാ​ത്ര​മ​ല്ല തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ട്രെ​യി​നി​ൽ ര​ണ്ട് അ​ധി​ക സെ​ക്ക​ൻഡ് ക്ലാ​സ് ജ​ന​റ​ൽ കോ​ച്ചു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി. ഇ​ന്ന് രാ​ത്രി 8.20 ന് ​നാ​ഗ​ർ​കോ​വി​ലി​ൽ ജം​ഗ്ഷ​നി​ൽ എ​ത്തു​ന്ന പ​ര​ശു​റാം 8.25 ന് ​പു​റ​പ്പെ​ട്ട് 9.15 ന് ​ക​ന്യാ​കു​മാ​രി​യി​ൽ എ​ത്തും.

തി​രി​കെ​യു​ള്ള സ​ർ​വീ​സ് (16650) അടുത്തദിവസം രാ​വി​ലെ 3.45 ന് ​ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് തി​രി​ക്കും. നാ​ഗ​ർ​കോ​വി​ലി​ൽ 4.05 ന് ​എ​ത്തി 4.10 ന് ​പു​റ​പ്പെ​ടും.16 സെ​ക്ക​ൻഡ് ക്ലാ​സ് ജ​ന​റ​ൽ, മൂ​ന്ന് സെ​ക്ക​ൻ്റ് ക്ലാ​സ് ചെ​യ​ർ​കാ​ർ, ര​ണ്ട് ഏ​സി ചെ​യ​ർ​കാ​ർ, അം​ഗ​പ​രി​മി​ത​ർ​ക്കാ​യി ര​ണ്ട് സെ​ക്ക​ൻഡ് ക്ലാ​സ്, ല​ഗേ​ജ് കം ​ബ്രേ​ക്ക് വാ​ൻ അ​ട​ക്കം ഇ​നി പ​ര​ശു​റാ​മി​ൽ 23 കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും.

നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​നി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ താ​ത്ക്കാ​ലി​ക​മാ​യാ​ണ് വ​ണ്ടി ക​ന്യാ​കു​മാ​രി വ​രെ നീ​ട്ടു​ന്ന​തെ​ന്ന് റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജൂ​ലൈ ഒ​ന്നു​മു​ത​ൽ പു​തി​യ റെ​യി​ൽ​വേ ടൈം​ടേ​ബി​ൾ നി​ല​വി​ൽ വ​രു​മ്പോ​ൾ പ​ര​ശു​റാം ക​ന്യാ​കു​മാ​രി​ക്ക് നീ​ട്ടു​മെ​ന്ന് ദീ​പി​ക നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പ​ക്ഷേ പു​തി​യ ടൈം ​ടേ​ബി​ൾ ഇ​ക്കു​റി ഈ ​മാ​സം പു​റ​ത്തി​റ​ങ്ങി​യി​ല്ല. 2025 ജ​നു​വ​രി മു​ത​ലാ​യി​രി​ക്കും പു​തി​യ ടൈം​ടേ​ബി​ൾ നി​ല​വി​ൽ വ​രി​ക എ​ന്നാ​ണ് ഇ​പ്പോ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<