നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് വി​ജ​യ്
നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് വി​ജ​യ്
Wednesday, July 3, 2024 11:23 AM IST
ചെ​ന്നൈ: നീ​റ്റ് പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​മാ​യെ​ന്നും പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നും ന​ട​നും ടി​വി​കെ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്. രാ​ജ്യ​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നീ​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നീ​റ്റ് റ​ദ്ദാ​ക്കു​ക മാ​ത്ര​മാ​ണ് പ്ര​തി​സ​ന്ധി​ക്കു​ള്ള പ​രി​ഹാ​ര​മെ​ന്നും വി​ജ​യ് ചൂ​ണ്ടി​കാ​ട്ടി.

വി​ദ്യാ​ഭ്യാ​സ​ത്തെ ക​ണ്‍​ക​റ​ന്റ് പ​ട്ടി​ക​യി​ല്‍ നി​ന്നു മാ​റ്റി സം​സ്ഥാ​ന പ​ട്ടി​ക​യി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നീ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ടി​വി​കെ അ​ധ്യ​ക്ഷ​ന്‍ പ്ര​തി​ക​രി​ച്ചു.

നീ​റ്റ് പ​രീ​ക്ഷ​യ്‌​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി​യ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ വി​ജ​യ് സ്വാ​ഗ​തം ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ര്‍​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<