കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ൽ കെ​എ​സ്‌​യു നേ​താ​വി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി
കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ൽ കെ​എ​സ്‌​യു നേ​താ​വി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, July 2, 2024 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ൽ കെ​എ​സ്‌​യു നേ​താ​വി​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഇ​ടി​മു​റി​യി​ൽ ഇ​ട്ട് മ​ർ​ദി​ച്ച​താ​യി പ​രാ​തി. കെ​എ​സ്‍​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ഞ്ചോ​സി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​യാ​ളെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

എ​സ്എ​ഫ്ഐ നേ​താ​വാ​യ അ​ജ​ന്ത് അ​ജ​യ്‍​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ര്‍​ദ​നം എ​ന്നാ​ണ് ആ​രോ​പ​ണം. പു​റ​ത്ത് പോ​യി വ​ന്ന സാ​ഞ്ചോ​സി​നെ ഒ​രു സം​ഘം ചേ​ർ​ന്ന് ഹോ​സ്റ്റ​ലി​ലെ ഇ​ടി മു​റി​യി​ൽ കൊ​ണ്ട് പോ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി.

സം​ഭ​വം ക​ണ്ട ചി​ല വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<