സിം​ബാ​ബ്‌​വെ പ​ര്യ​ട​നം: സ​ഞ്ചു​വും ദു​ബെ​യും ജെ​യ്‌​സ്വാ​ളും ആ​ദ്യ മ​ത്സ​ര​ങ്ങ​ള്‍​ക്കി​ല്ല; പ​ക​ര​ക്കാ​രെ പ്ര​ഖ്യാ​പി​ച്ചു
സിം​ബാ​ബ്‌​വെ പ​ര്യ​ട​നം: സ​ഞ്ചു​വും ദു​ബെ​യും ജെ​യ്‌​സ്വാ​ളും ആ​ദ്യ മ​ത്സ​ര​ങ്ങ​ള്‍​ക്കി​ല്ല; പ​ക​ര​ക്കാ​രെ പ്ര​ഖ്യാ​പി​ച്ചു
Tuesday, July 2, 2024 3:53 PM IST
ന്യൂ​ഡ​ല്‍​ഹി: സിം​ബാ​ബ്‌​വെ​യു​മാ​യു​ള്ള ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ സ​ഞ്ചു സാം​സ​ണും ശി​വം ദു​ബെ​യും യ​ശ്വ​സി ജെ​യ്‌​സ്വാ​ളും ക​ളി​ക്കി​ല്ല. ടി20 ​ലോ​ക​കി​രീ​ടം നേ​ടി​യ ടീ​മി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് താ​ര​ങ്ങ​ളു​ടെ​യും മ​ട​ക്ക​യാ​ത്ര വൈ​കി​യ​തി​നെ​തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം. ബാ​ര്‍​ബ​ഡോ​സി​ല്‍ ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റ് വീ​ശി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് യാ​ത്ര മു​ട​ങ്ങി​യ​ത്.

മൂ​ന്ന് താ​ര​ങ്ങ​ള്‍​ക്കും ബി​സി​സി​ഐ പ​ക​ര​ക്കാ​രെ പ്ര​ഖ്യാ​പി​ച്ചു. സാ​യ് സു​ദ​ര്‍​ശ​ന്‍, ജി​തേ​ഷ് ശ​ര്‍​മ, ഹ​ര്‍​ഷി​ത് റാ​ണ എ​ന്നി​വ​രാ​ണ് പ​ക​ര​ക്കാ​ര്‍. ജൂ​ലൈ ആ​റി​നാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ സ​ഞ്ചു​വും ദു​ബെ​യും ജ​യ്‌​സ്വാ​ളും ക​ളി​ക്കും. ലോ​ക​ക​പ്പ് വി​ജ​യി​ച്ച ടീ​മി​ലു​ള്ള മൂ​വ​രും ഇ​ന്ത്യ​യി​ലേ​ക്ക് ആ​ദ്യം വ​ന്ന​തി​ന് ശേ​ഷം മാ​ത്രം സിം​ബാ​ബ്‌​വേ​യി​ലേ​ക്ക് തി​രി​ച്ചാ​ല്‍ മ​തി​യെ​ന്ന് ബി​സി​സി​ഐ തീരു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<