പെരുമ്പാവൂരില്‍ അതിഥിതൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി
Tuesday, July 2, 2024 9:38 AM IST
കൊച്ചി: പെരുമ്പാവൂര്‍ വടക്കോട്ടുപടിയില് അതിഥിതൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ 7:30ഓടെയാണ് സംഭവം. എസ്എന്‍ഡിപിക്ക് സമീപം കുടുംബമായി താമസിക്കുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗല്‍(34) ആണ് മരിച്ചത്.
ഇതേ കെട്ടിടത്തില്‍ തന്നെ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിന് പിന്നാലെ ആകാശിനെ കുത്തിയ ശേഷം അഞ്ജന ഓടിരക്ഷപെടുകയായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.