എ​ല്ലാ മ​ത​ങ്ങ​ളും പ​ഠി​പ്പി​ക്കു​ന്ന​ത് ഒ​ന്നി​നെ​യും ഭ​യ​പ്പെ​ട​രു​തെ​ന്നാ​ണ്: രാ​ഹു​ൽ ഗാ​ന്ധി
എ​ല്ലാ മ​ത​ങ്ങ​ളും പ​ഠി​പ്പി​ക്കു​ന്ന​ത് ഒ​ന്നി​നെ​യും ഭ​യ​പ്പെ​ട​രു​തെ​ന്നാ​ണ്: രാ​ഹു​ൽ ഗാ​ന്ധി
Tuesday, July 2, 2024 6:51 AM IST
ന്യൂ​ഡ​ൽ​ഹി: ആ​രെ​യും ഭ​യ​ക്ക​രു​തെ​ന്നും ഒ​ന്നി​നെ​യും ഭ​യ​പ്പെ​ട​രു​തെ​ന്നു​മാ​ണ് എ​ല്ലാ മ​ത​ങ്ങ​ളും ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന് ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സ​ത്യ​ത്തി​നൊ​പ്പം നി​ൽ​ക്കാ​നും അ​ഹിം​സ​യു​ടെ പാ​ത പി​ന്തു​ട​രാ​നു​മു​ള്ള പാ​ഠ​മാ​ണ് എ​ല്ലാ മ​ത​ങ്ങ​ളും ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സോ​ഷ്യ​ൽ മീ​ഡി​യയിലാ​ണ് രാ​ഹു​ൽ ഗാ​ന്ധി കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. "എ​ല്ലാ മ​ത​ങ്ങ​ളും പ​ഠി​പ്പി​ക്കു​ന്നു - ആ​രെ​യും ഭ​യ​പ്പെ​ടു​ത്ത​രു​ത്, ഒ​ന്നി​നെ​യും ഭ​യ​പ്പെ​ട​രു​ത്. സ​ത്യ​ത്തി​നൊ​പ്പം നി​ൽ​ക്കു​ക, പി​ന്നോ​ട്ട് പോ​ക​രു​ത്, അ​ഹിം​സ​യു​ടെ പാ​ത പി​ന്തു​ട​രു​ക. ബി​ജെ​പി രാ​ജ്യ​ത്ത് ഭീ​തി പ​ട​ർ​ത്തു​മ്പോ​ൾ, ഭ​ര​ണ​ഘ​ട​ന​യും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കാ​നാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം ഈ ​ചി​ന്ത സ്വീ​ക​രി​ച്ച​ത്'.-​അ​ദ്ദേ​ഹം കു​റി​ച്ചു.

അ​തി​നി​ടെ, തി​ങ്ക​ളാ​ഴ്ച, ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ലോ​ക്‌​സ​ഭ​യി​ൽ ന​ട​ത്തി​യ ക​ന്നി പ്ര​സം​ഗം രാ​ഷ്ട്രീ​യ ചൂ​ട് സൃ​ഷ്ടി​ച്ചു. അ​ദ്ദേ​ഹം ക​ള്ളം പ​റ​യു​ക​യും സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ഹി​ന്ദു സ​മൂ​ഹ​ത്തെ​യാ​കെ അ​ക്ര​മാ​സ​ക്ത​രാ​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<