മ​ല​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
മ​ല​പ്പു​റ​ത്ത് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Sunday, June 30, 2024 10:28 AM IST
മ​ല​പ്പു​റം: ചേ​ല​മ്പ്ര​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ‌ചേ​ല​മ്പ്ര സ്വ​ദേ​ശി ദി​ൽ​ഷ ഷെ​റി​ൻ(15) ആ​ണ് മ​രി​ച്ച​ത്.

വേ​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ദി​ൽ​ഷ. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

പ​ള്ളി​ക്കു​ന്നി​ലു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 18 പേ​ർ​ക്കാ​ണ് ആ​ദ്യം മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​ത്. പി​ന്നീ​ട് ഇ​ത് പ​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു. 400 ഓ​ളം പേ​ർ​ക്കാ​ണ് പ​ള്ളി​ക്കു​ന്ന്, ചേ​ല​മ്പ്ര മേ​ഖ​ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<