ഇ​തു​ക​ഴി​ഞ്ഞ ആ​ഴ്ച​യും വാ​യി​ച്ച​ത​ല്ലേ; സ​ജി ചെ​റി​യാ​നെ ട്രോ​ളി സ്പീ​ക്ക​ർ
ഇ​തു​ക​ഴി​ഞ്ഞ ആ​ഴ്ച​യും വാ​യി​ച്ച​ത​ല്ലേ; സ​ജി ചെ​റി​യാ​നെ ട്രോ​ളി സ്പീ​ക്ക​ർ
Thursday, June 27, 2024 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യ്ക്കു​ള്ള മ​റു​പ​ടി പ്ര​സം​ഗം നീ​ട്ടി​ക്കൊ​ണ്ടു​പോ​യ മ​ന്ത്രി സ​ജി ചെ​റി​യാ​നെ ട്രോ​ളി സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. പ്ര​സം​ഗം ചു​രു​ക്കാ​ൻ പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടും മ​ന്ത്രി അ​നു​സ​രി​ച്ചി​ല്ല.

ഫി​ഷ​റീ​സ് വ​കു​പ്പി​ൽ ന​ട​ത്തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ വാ​യി​ച്ച​പ്പോ​ൾ ഇ​തു ക​ഴി​ഞ്ഞ ആ​ഴ്ച​യും വാ​യി​ച്ച​ത​ല്ലേ​യെ​ന്നാ​യി​രു​ന്നു സ്പീ​ക്ക​റു​ടെ ചോ​ദ്യം. ഇ​തോ​ടെ സ​ഭ​യി​ൽ കൂ​ട്ട​ച്ചി​രി മു​ഴ​ങ്ങി. പ​ക്ഷേ മ​ന്ത്രി അ​വ​സാ​നി​പ്പി​ച്ചി​ല്ല.

പ്ര​സം​ഗം നീ​ണ്ട​പ്പോ​ൾ വീ​ണ്ടും സ്പീ​ക്ക​റു​ടെ ഇ​ട​പെ​ടു. മ​ന്ത്രി പ​റ​യു​ന്ന പോ​യി​ന്‍റു​ക​ൾ കേ​ട്ടു കേ​ട്ടു ഞാ​ൻ മ​ടു​ത്തു. വ​കു​പ്പി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ശേ​ഷം മ​ന്ത്രി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി.

തൃ​ശൂ​ർ വി​ഷ​യം ചെ​റു​താ​യൊ​ന്നു പ​രാ​മ​ർ​ശി​ച്ച​ശേ​ഷം മ​ന്ത്രി പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ചു.
Related News
<