തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത മൂ​ന്ന് ദി​വ​സം റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ര​വ​രു​ടെ അ​ധി​കാ​ര പ​രി​ധി​വി​ട്ട് പോ​ക​രു​തെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ. മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ജി​ല്ലാ ക​ല​ക്ട​ർ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​​ക്കാ​ര്യം വ്യക്ത​മാ​ക്കി​യ​ത്. അ​വ​ധി എ​ടു​ത്തി​ട്ടു​ള്ള​വ​ർ ഈ ​ദി​വ​സ​ങ്ങ​ളി​ൽ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ വീ​തം ജി​ല്ല​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ആ​വ​ശ്യം വ​രു​ന്ന മു​റ​യ്ക്ക് വി​ല്ലേ​ജു​ക​ൾ​ക്ക് ന​ട​പ​ടി​ക്ര​മം പാ​ലി​ച്ച് ഫ​ണ്ട് കൈ​മാ​റാ​ൻ യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ല​ക്ട​ർ​മാ​രെ മന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി.