അച്ഛനെയും മകളെയും കാണാനില്ലെന്ന് പരാതി
Wednesday, June 26, 2024 7:33 PM IST
മലപ്പുറം : കല്യാണത്തിനു പോവുക എന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ അച്ഛനെയും ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി. വെളിമുക്ക് പടിക്കല്‍ സ്വദേശി മുഹമ്മദ് സഫീർ, മകള്‍ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത്.
ചൊവ്വാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യ വീട്ടില്‍നിന്ന് മകളുമായി പോയതാണ് സഫീർ. സഫീറിന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസില്‍ നല്കിയ പരാതിയിൽ പറയുന്നു.
ചെന്നൈയില്‍ ബിസിനസ് നടത്തുകയാണ് സഫീർ. അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.