വിദ്യാർഥികളുടെ നിരക്ക് കൂട്ടണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്
Wednesday, June 26, 2024 7:28 PM IST
കോട്ടയം: വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്.
140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നല്‍കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. വിഷയം സർക്കാരിന്റെ മുൻപിൽ പല തവണ വച്ചിട്ടും അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെന്നാണ് ബസുടമകളുടെ പരാതി.
ഗതാഗതമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം സമരത്തിന്റെ തീയതി തീരുമാനിക്കാനാണ് ബസുടമകളുടെ നീക്കം. വിഷയത്തിൽ ജില്ലാ അടിസ്ഥാനത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് ബസുടമകളുടെ സംഘടനയുടെ തീരുമാനം.