ഇസ്‌ലാമാബാദ്: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ പ​ന്തി​ല്‍ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍ മു​ൻ നാ​യ​ക​ൻ ഇ​ന്‍​സ​മാം ഉ​ള്‍ ഹ​ഖ്. ഇ​ടം​കൈ​യ​ൻ പേ​സ​ർ അ​ര്‍​ഷ്ദീ​പ് സിം​ഗ് എ​റി​ഞ്ഞ പ​തി​നാ​റാം ഓ​വ​റി​ലെ റി​വേ​ഴ്സ് സ്വിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് താ​ര​ത്തി​ന്‍റെ ആ​രോ​പ​ണം.

ഒ​രു ട്വ​ന്‍റി-20 ഇ​ന്നിം​ഗ്സി​ന് വെ​റും 20 ഓ​വ​ര്‍ മാ​ത്ര​മാ​ണ് ദൈ​ര്‍​ഘ്യ​മെ​ന്നി​രി​ക്കെ, പു​തി​യ പ​ന്തി​ല്‍ എ​ങ്ങ​നെ​യാ​ണ് റി​വേ​ഴ്‌​സ് സ്വിം​ഗ് ക​ണ്ടെ​ത്തു​ക​യെ​ന്നാ​ണ് ഇ​ന്‍​സ​മാ​മി​ന്‍റെ ചോ​ദ്യം.

അ​ർ​ഷ്ദീ​പ് സിം​ഗ് 16-ാം ഓ​വ​ർ ബൗ​ൾ ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന് റി​വേ​ഴ്സ് സ്വിം​ഗ് ല​ഭി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. താ​ര​ത​മ്യേ​ന പു​തി​യ പ​ന്തു​വ​ച്ച് എ​ങ്ങ​നെ​യാ​ണ് ഇ​ത്ര നേ​ര​ത്തേ റി​വേ​ഴ്സ് സ്വിം​ഗ് ക​ണ്ടെ​ത്താ​നാ​കു​ക? 12-ാം ഓ​വ​റും 13-ാം ഓ​വ​റും ആ​യ​പ്പോ​ഴേ​ക്കും പ​ന്തി​ന് റി​വേ​ഴ്‌​സ് സ്വിം​ഗ് ല​ഭി​ക്കു​ന്നു​ണ്ടാ​യി​രു​ന്നോ? അ​ർ​ഷ്ദീ​പ് പ​ന്തെ​റി​യാ​ൻ എ​ത്തി​യ​പ്പോ​ൾ​ത്ത​ന്നെ റി​വേ​ഴ്സ് സ്വിം​ഗ് ല​ഭി​ച്ചു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ അം​പ​യ​ർ​മാ​ർ ക​ണ്ണു തു​റ​ന്നു​വ​യ്ക്കു​ന്ന​തു ന​ല്ല​താ​ണെ​ന്നും ഇ​ൻ​സ​മാം ഒ​രു പാ​ക് ടി​വി ചാ​ന​ൽ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വേ പ​റ​ഞ്ഞു.

‘ഇ​ക്കാ​ര്യം ഞാ​ൻ തു​റ​ന്നു പ​റ​യു​ന്ന​തി​ന് ഒ​രു കാ​ര​ണം കൂ​ടി​യു​ണ്ട്. പാ​ക് താ​ര​ങ്ങ​ളാ​ണ് ഇ​തു ചെ​യ്ത​തെ​ങ്കി​ൽ എ​ന്താ​യി​രി​ക്കും ബ​ഹ​ളം. എ​ന്താ​ണ് റി​വേ​ഴ്സ് സ്വിം​ഗ് എ​ന്ന് ന​മു​ക്കെ​ല്ലാം അ​റി​യാം. അ​ർ​ഷ്ദീ​പി​നേ​പ്പോ​ലെ ഒ​രു താ​ര​ത്തി​ന് 16-ാം ഓ​വ​റി​ൽ റി​വേ​ഴ്സ് സ്വിം​ഗ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ആ ​പ​ന്തി​ൽ കാ​ര്യ​മാ​യി​ത്ത​ന്നെ പ​ണി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ണ്’ - ഇ​ൻ​സ​മാം പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​യെ 24 റ​ൺ​സി​നു തോ​ൽ​പ്പി​ച്ച് സെ​മി​യി​ൽ ക​ട​ന്നി​രു​ന്നു. തോ​റ്റ ഓ​സ്ട്രേ​ലി​യ സെ​മി കാ​ണാ​തെ പി​ന്നീ​ട് പു​റ​ത്താ​യി. നാ​ലോ​വ​റി​ൽ 37 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ര്‍​ഷ്ദീ​പ് സിം​ഗി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.