മ​ല​പ്പു​റം: ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ ബ​ര്‍​ത്ത് ത​ക​ര്‍​ന്നു​വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ന്‍ മ​രി​ച്ചു. മ​ല​പ്പു​റം പൊ​ന്നാ​നി മാ​റ​ഞ്ചേ​രി സ്വ​ദേ​ശി മാ​റാ​ടി​ക്ക​ല്‍ അ​ലി ഖാ​ന്‍(62) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ തെ​ല​ങ്കാ​ന​യ്ക്ക് സ​മീ​പ​മു​ള്ള വാ​റം​ഗ​ലി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മു​ക​ളി​ലു​ള്ള ബ​ര്‍​ത്ത് ഒ​ടി​ഞ്ഞ് ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.​ മൃ​ത​ദേ​ഹം പൊ​ന്നാ​നി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.